newsroom@amcainnews.com

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വീസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടി.

വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് (ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാന്‍ അനുവദിച്ചെന്ന് ഐസിഇ അറിയിച്ചു. സംഭവത്തില്‍ ഖാബി പ്രതികരിച്ചിട്ടില്ല.

സെനഗലില്‍ ജനിച്ച ഖാബി, ഇറ്റാലിയന്‍ പൗരനാണ്. ഏപ്രില്‍ 30-നാണ് ഖാബി യുഎസിലെത്തിയത്. 16.3 കോടി ഫോളോവേഴ്‌സാണ് ഇരുപത്തിയഞ്ചുകാരനായ ഖാബിക്ക് ടിക്ടോക്കില്‍ മാത്രമുള്ളത്. ജനുവരിയില്‍ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്വില്‍ അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല ഫാഷന്‍ഷോയിലും പങ്കെടുത്തു.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You