newsroom@amcainnews.com

ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിൽ സ്ഫോടനം; വരനും വധുവും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ നാലു വീടുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്‌ലാമാബാദ് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ സാഹിബ്‌സാദ യൂസഫ് പറഞ്ഞു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു. അതിഥികൾ ഉൾപ്പെടെയുണ്ടായിരുന്ന സൽക്കാര വേദിയിലാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് രക്ഷാപ്രവർത്തകരെത്തിയാണ് അവശിഷ്ടങ്ങളിൽനിന്നും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

Top Picks for You
Top Picks for You