newsroom@amcainnews.com

കാര്‍ണി സാമ്പത്തിക സുതാര്യത ഉറപ്പ് വരുത്തണം: പിയേര്‍ പൊളിയേവ്

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്റെ ബ്ലൈന്‍ഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ്. കാര്‍ണിയുടെ ബ്ലൈന്‍ഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാല്‍പര്യം (conflict of interest) ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ കാര്‍ണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പൊളിയേവ് പറയുന്നു. പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങള്‍ പൂര്‍ണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളും സുതാര്യമാക്കി ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കണമെന്ന് പൊളിയേവ് ആവശ്യപ്പെട്ടു.

അതേസമയം മാര്‍ക്ക് കാര്‍ണി എത്തിക്‌സ് കമ്മിഷണറുമായി സഹകരിച്ച്, നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചാണ് ബ്ലൈന്‍ഡ് ട്രസ്റ്റ് സ്ഥാപിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You