newsroom@amcainnews.com

എഡ്മന്റണിൽനിന്ന് പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകൾ ആസ്വദിക്കാം! വെർച്വൽ റിയാലിറ്റിയി എക്‌സിബിഷൻ മെയ് 29ന്

എഡ്മന്റൺ: വെർച്വൽ റിയാലിറ്റിയിലൂടെ(VR) ഈജിപ്തിലെ ഏറ്റവും വലിയ പിരമിഡ് കാണാനും മനസ്സിലാക്കാനും അവസരമൊരുക്കി എക്‌സ്‌ക്യൂറിയോ. അടുത്ത മാസം എഡ്മന്റണിലാണ് ‘ഹൊറൈസൻ ഓഫ് ഖുഫു’ എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷൻ നടത്തുന്നത്. പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകൾ ആസ്വദിക്കാൻ ജനങ്ങൾക്ക് സുവർണാവസരമാണ് ഒരുങ്ങുന്നത്.

എക്‌സ്‌ക്യൂറിയോയുടെ മൂന്ന് വർഷത്തെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായാണ് 45 മിനിറ്റ് ദൃശ്യാനുഭവം അവതരിപ്പിക്കുന്നത്. പാരീസ്, ലണ്ടൻ, മോൺട്രിയൽ, ഷാങ്ഹായ്, ന്യൂയോർക്ക് എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ഹൊറൈസൺ ഓഫ് ഖുഫു മെയ് 29 ന് വെസ്റ്റ് എഡ്മന്റൺ മാളിലെ YEG യിൽ അവതരിപ്പിക്കും.

ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇത്, സന്ദർശകരെ കെയ്‌റോയിലെ പിരമിഡ് കാഴ്ചകളിലേക്ക് കൊണ്ടുപോകും. ലോകമെമ്പാടുമായി ഒരു മില്യണിലധികം ആളുകൾ എക്‌സിബിഷൻ സന്ദർശിച്ചു. മോൺട്രിയലിനും കാൽഗറിയിക്കും ശേഷം എക്‌സിബിഷൻ സംഘടിപ്പിക്കുന്ന കനേഡിയൻ നഗരമാണ് എഡ്മന്റൺ. എക്‌സ്ബിഷൻ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർ ടിക്കറ്റുകൾക്കായി ഹൊറൈസൺ ഓഫ് ഖുഫു വെബ്‌സൈറ്റ് സന്ദർശിക്കുക.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You