newsroom@amcainnews.com

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു. ആവശ്യമായ തുടർ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികൾ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ആധാർ നല്കുന്ന യുഐഡിഎഐയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിലെ സാങ്കേതിക വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്തും. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കകരുതെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്. ഇത് ലംഘിക്കാതെ എങ്ങനെ എല്ലാ വോട്ടർമാർക്കും സവിശേഷ നമ്പർ നല്കാമെന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐടി വകുപ്പ്, നിയമനിർമ്മാണ സെക്രട്ടറിമാർ, യുഐഡിഎഐ സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഒരേ വോട്ടർ ഐഡി നമ്പർ പല സംസ്ഥാനത്തെ വോട്ടർമാർക്ക് കിട്ടിയത് വിവാദമായതോടെയാണ് കമ്മീഷൻ യോഗം വിളിച്ചത്.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

Top Picks for You
Top Picks for You