newsroom@amcainnews.com

ആലിംഗനം ചെയ്ത് ദുരന്ത കഥകൾ പങ്കുവെച്ച് പിന്നാലെ കവർച്ച; തസ്കര സംഘത്തെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എഡ്മണ്ടൻ പോലീസ്

എഡ്മണ്ടൻ: ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ട് പിന്നാലെ കവർച്ച നടത്തുന്ന ഒരു സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എഡ്മണ്ടൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സംഭവുമായി ബന്ധപ്പെട്ട് എഡ്മണ്ടൻ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.

ആലിംഗനം ചെയ്ത് ശ്രദ്ധ തിരിച്ച ശേഷം നടത്തുന്ന മോഷണ പരമ്പര കാനഡയിലുടനീളം നടക്കുന്നുണ്ട്. അപരിചിതർ ആലിംഗനങ്ങൾ ആവശ്യപ്പെടുകയോ ഒപ്പം ദുരന്ത കഥകൾ പങ്കുവെക്കുകയോ ചെയ്യുന്നത് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആൽബെർട്ട പോലീസ് പറയുന്നു. മെയ് മുതൽ കുറഞ്ഞത് ഇത്തരം 63 മോഷണക്കേസുകൾ ലഭിച്ചതായി എഡ്മണ്ടൻ പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച, ആർ‌സി‌എം‌പിയും കാനഡ ബോർഡർ സർവീസസ് ഏജൻസിയും ഉൾപ്പെടെ നടത്തിയ ഒരു അന്വേഷണത്തിൽ മൂന്ന് സ്ത്രീകൾക്കെതിരെ മോഷണക്കുറ്റം ചുമത്തി.

ഈ സംഘത്തിൻ്റെ ഭാഗമായുള്ള മറ്റ് മൂന്ന് പേർക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെപ്പോലെ സംഘം ചേർന്നാണ് ഇത്തരം മോഷ്ടാക്കളെത്തുക. പലചരക്ക് കടകൾ മുതൽ പാർക്കിംഗ് സ്ഥലങ്ങൾ വരെയുള്ള സ്ഥലങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടും. ആളുകളെ സമീപിച്ച് ആലിംഗനം ആവശ്യപ്പെടുകയോ ആഭരണങ്ങൾ “അനുഗ്രഹിക്കണം” എന്ന് ആവശ്യപ്പെടുകയോ ചെയ്യുന്നു. എന്നാൽ ആശയവിനിമയത്തിനിടയിൽ, കൊള്ളക്കാർ ഇരയുടെ ആഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയാണ് ചെയ്യുക.

You might also like

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

Top Picks for You
Top Picks for You