newsroom@amcainnews.com

എഡ്മന്റൻ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ 6ന്

എഡ്മന്റൻ: എഡ്മന്റൻ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ 6ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10:45ന് ആരംഭിക്കുന്ന ഓണാഘോഷത്തിൽ മഹാബലിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ, കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും.

അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയാറാക്കുന്നതാണ് വിഭവസമൃദ്ധമായ ഓണസദ്യ. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുരയ്ക്കും.

You might also like

ക്യൂബെക്കിലെ പുതിയ വേതന നിയമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ മറ്റ് പ്രവിശ്യകളിലേക്ക് പോകുന്നതായി റിപ്പോർട്ട്

കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കുറ്റകൃത്യങ്ങളിൽ 25 ശതമാനത്തിലേറെയും കൊക്കെയ്നുമായി ബന്ധപ്പെട്ടത്

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

യുഎസ് ഷട്ട്ഡൗൺ: വിമാന സർവീസുകൾ വൈകുന്നു

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

ട്രക്ക് ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന ഡ്രൈവർ ഇൻക് സംവിധാനത്തിന് അവസാനമിടാൻ കനേഡിയൻ ധനമന്ത്രി

Top Picks for You
Top Picks for You