newsroom@amcainnews.com

2026-ലെ ബജറ്റിന് എഡ്മൻ്റൺ സിറ്റി കൗൺസിലിന്റെ അംഗീകാരം; വസ്തു നികുതിയിൽ 6.9 ശതമാനം വർദ്ധന

2026-ലെ ബജറ്റിന് എഡ്മൻ്റൺ സിറ്റി കൗൺസിൽ അംഗീകാരം നൽകി. ഇത് പ്രകാരം വസ്തു നികുതി വർദ്ധനവ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. പ്രതീക്ഷിച്ചിരുന്ന 6.4 ശതമാനത്തേക്കാൾ അര ശതമാനം കൂടി ഉയർന്ന് 6.9 ശതമാനം നികുതി വർദ്ധനവാണ് കൗൺസിൽ അംഗീകരിച്ചത്. വർദ്ധിച്ച പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, അതിവേഗത്തിലുള്ള ജനസംഖ്യാ വർദ്ധന, മാറിക്കൊണ്ടിരിക്കുന്ന സേവന ആവശ്യങ്ങൾ എന്നിവ കാരണം ചെലവ് വർദ്ധിച്ചതാണ് ബജറ്റ് വെല്ലുവിളികൾക്ക് കാരണമായതെന്ന് സിറ്റി അധികൃതർ അറിയിച്ചു.

ഈ വർദ്ധനവിനെ തുടർന്ന് ഒരു വീട്ടുടമയ്ക്ക് അടുത്ത വർഷം 245 ഡോളറോളം അധിക നികുതിയായി നൽകേണ്ടി വരും. നാല് ദിവസത്തെ ചർച്ചകൾക്കൊടുവിൽ അംഗീകരിച്ച ഈ ബജറ്റിൽ, ടൂറിസം മാർക്കറ്റിംഗ് സ്ഥാപനമായ എക്സ്പ്ലോർ എഡ്മൻ്റണിന് സ്ഥിരമായി 11 ദശലക്ഷം ഡോളർ അധിക ഫണ്ടിംഗ് നൽകാനുള്ള കൗൺസിലിൻ്റെ തീരുമാനമാണ് നികുതി വർദ്ധനവിൻ്റെ പ്രധാന കാരണം. ഇതാണ് നികുതി വർദ്ധനവ് 0.5% കൂട്ടാൻ കാരണമായത്. ബജറ്റ് ക്രമീകരണങ്ങൾ വഴി നഗരത്തിലെ പ്രധാന സേവനങ്ങൾ തടസ്സമില്ലാതെ തുടരാനും, ആസൂത്രണം ചെയ്ത നിർമ്മാണ പദ്ധതികൾ പൂർത്തിയാക്കാനും കഴിയും. കൂടാതെ, അനിമൽ കെയർ, ഡെഡിക്കേറ്റഡ് അക്സസിബിൾ ട്രാൻസിറ്റ് സർവീസ് (DATS) എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കാനും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

You might also like

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

Major Malayalam OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം OTT റിലീസുകൾ

Two Injured, Including Staff Member: Dog Attack Sparks Panic Among Passengers in Sasthamcotta

കടിയേറ്റ് ജീവനക്കാരനടക്കം രണ്ടുപേർ; ശാസ്താംകോട്ടയിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം

Top Picks for You
Top Picks for You