newsroom@amcainnews.com

കെഎസ്ആർടിസി ബസിന്റെ ലൈവ് ലൊക്കേഷൻ സീറ്റ് ലഭ്യത എല്ലാം എളുപ്പത്തിൽ അറിയാം; ചെയ്യേണ്ടത് ഇത്ര മാത്രം…

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാർ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ. ബസ് എവിടെ എത്തിയെന്ന് അറിയാൻ പലരും ബുദ്ധിമുട്ട് നേരിടാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ബസ് കൃത്യസമയത്ത് എത്തുമോ അതോ വൈകുമോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ പലപ്പോഴും സാധിക്കാറില്ല. ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെഎസ്ആർടിസി.

കെഎസ്ആർടിസി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ “CHALO” ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയെന്ന് കെഎസ്ആർടിസി ഓർമ്മിപ്പിച്ചു. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി എന്നറിയാനും ബസ് വൈകിയാണോ ഓടുന്നതെന്ന് അറിയാനുമെല്ലാം ചലോ ആപ്പ് വഴി എളുപ്പത്തിൽ സാധിക്കും. ദീർഘദൂര യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാനും ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യം ഉൾപ്പെടെ അറിയാൻ കഴിയും എന്നുള്ളത് ഏറ്റവും ഉപയോഗപ്രദമാണ്.

നിങ്ങളുടെ സ്മാർട്ട് ഫോണിൽ "CHALO" എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 
നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ കൊടുക്കുമ്പോൾ അത് വഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. 
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് ഇപ്പോ എവിടെ എത്തി എന്നറിയാൻ "Track Bus" സെലക്ട് ചെയ്യുക.
You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

Top Picks for You
Top Picks for You