newsroom@amcainnews.com

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഡോണള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചു

അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന.

മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള കയറ്റുമതി രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അമേരിക്കയില്‍ മരുന്ന് വില്‍ക്കുകയോ മരുന്നുകളുടെ വില ഉയര്‍ത്തുകയോ ചെയ്യേണ്ടി വരും.

പുതിയ ഉത്തരവ് അനുസരിച്ച് ഒരു മരുന്നിന്റെ ആഗോള വിലയില്‍ കുറവ് എവിടെയാണോ അതായിരിക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതി വില. ഇതോടെ കമ്പനികളുടെ വില്‍പ്പന വരുമാനം കുറയും. പുതിയ ഉത്തരവോടെ അമേരിക്കയില്‍ മരുന്നുകളുടെ വില 30 മുതല്‍ 80 ശതമാനം വരെ കുറയുമെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. 670 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഫാര്‍മ വിപണിയില്‍ 79 ശതമാനം വില്‍ക്കപ്പെടുന്നത് പേറ്റന്റ് മരുന്നുകളാണ്.

ട്രംപിന്റെ ഉത്തരവ് അമേരിക്കയിലെ രോഗികള്‍ക്ക് ആശ്വാസമാകുമെങ്കിലും ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ മരുന്നു വില ഉയരാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You