മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ വൈറ്റ് ഹൗസില്‍ വെച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്യുന്നതിന്റെ എഐ-നിര്‍മ്മിത വീഡിയോ പങ്കു വെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ വൈറലാണ്. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കാന്‍ എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നടപടി.
‘പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്” എന്ന് ഒബാമ പറയുന്നതോടെയാണ് എഐ വീഡിയോ ആരംഭിക്കുന്നത്. ജയില്‍ വസ്ത്രം ധരിച്ച ബറാക്ക് ഒബാമ ജയില്‍ സെല്ലില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ വ്യാജ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ വീഡിയോയില്‍ ട്രംപും ഒബാമയും ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായി കാണാം.
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടെന്ന ആരോപണത്തില്‍ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്ന് അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. വീഡിയോയുടെ ആധികാരികതയെക്കുറിച്ചും ഇത് പങ്കുവെച്ചതിലെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഒബാമയെ അറസ്റ്റ് ചെയ്യാന്‍ കഴിയുമോ എന്ന് നിരവധി ഉപയോക്താക്കള്‍ ചോദിക്കുന്നത്. ഒബാമ യഥാര്‍ത്ഥത്തില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നും കമന്റുകള്‍വന്നിരുന്നു.