newsroom@amcainnews.com

ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ 9 മുതല്‍ 12 വരെ

ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 9 മുതല്‍ 12 വരെ നടക്കും. കണ്‍വന്‍ഷനിൽ മൂവായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് അറിയിച്ചു. കണ്‍വന്‍ഷനോടനുബന്ധിച്ച് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കും.

ജൂലൈ ഒന്‍പത് വ്യാഴാഴ്ച്ച വൈകുന്നേരം 3.30ന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കുവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കോളംബസ് ബിഷപ്പ് മാര്‍ ഏള്‍ ഹെര്‍ണാണ്ടസ്, സിറോമലങ്കര സഭ ബിഷപ്പ് മാര്‍ സ്റ്റെഫാനോസ് തുടങ്ങിയവർ പങ്കെടുക്കും.

You might also like

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് കൊളംബിയ സറെയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

Top Picks for You
Top Picks for You