നുനാവുട്ടിൽ നിന്നുള്ള എൻഡിപി എംപി ലോറി ഇഡ്‌ലൗട്ട് ലിബറൽ പാർട്ടിയിൽ ചേർന്നു. ഈ കൂറുമാറ്റത്തോടെ ഹൗസ് ഓഫ് കോമൺസിൽ ലിബറൽ പാർട്ടിയുടെ അംഗബലം 170 ആയി ഉയർന്നു. 172 സീറ്റുകൾ തികച്ചാൽ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഹൗസ് ഓഫ് കോമൺസിൽ കേവല ഭൂരിപക്ഷം ലഭിക്കും. നിലവിൽ മൂന്ന് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 13-ന് നടക്കുമെന്ന് പ്രധാനമന്ത്രി കാർണി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ലോറി ഇഡ്‌ലൗട്ടിന്റെ മാറ്റത്തോടെ പാർലമെന്റിൽ എൻഡിപി അംഗങ്ങളുടെ എണ്ണം ആറായി കുറഞ്ഞു. ജഗ്മീത് സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള എൻഡിപി നേതൃത്വ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നീക്കം. പുതിയ നേതാവിനെ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിക്ക് തിരിച്ചടിയായി ഈ തകർച്ച ഉണ്ടായിരിക്കുന്നത്.







