newsroom@amcainnews.com

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്: എഡ്മിന്റന്‍ NAIT കോളേജില്‍ 18 കോഴ്സുകള്‍ നിര്‍ത്തലാക്കും

18 പഠന കോഴ്‌സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NAIT). വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതാണ് കോഴ്സുകള്‍ വെട്ടിച്ചുരുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് NAIT അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ നയം കാരണം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് കോളേജിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായും അവര്‍ പറയുന്നു. 450 വിദ്യാര്‍ത്ഥികളും 100 അധ്യാപകരും ആശ്രയിക്കുന്ന ഈ കോഴ്‌സുകള്‍ പിന്നീട് എന്നെന്നേക്കുമായി അടച്ചുപൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പഠനം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അവസരം ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്ത സെമസ്റ്ററിലേക്ക് അഡ്മിഷന്‍ എടുത്തവര്‍ക്ക് പണം തിരികെ നല്‍കുകയോ മറ്റ് സമാന കോഴ്‌സുകളില്‍ പ്രവേശനം നല്‍കുകയോ ചെയ്യും.

കാനഡയില്‍ത്തന്നെ ഏക കോഴ്‌സായിരുന്ന ക്യാപ്ഷനിംഗ് ആന്‍ഡ് കോര്‍ട്ട് റിപ്പോര്‍ട്ടിങ് നിര്‍ത്തലാക്കുന്നതില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തി. പ്രസ്തുത കോഴ്‌സിന് വന്‍ ഡിമാന്‍ഡുണ്ടെന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനമെടുത്തതെന്നും പരാതിയുണ്ട്.

ഏതായാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ കോഴ്‌സുകള്‍ സ്ഥിരമായി നിര്‍ത്തലാക്കണോ എന്ന് NAIT ബോര്‍ഡ് തീരുമാനമെടുക്കും.

You might also like

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

AI ബോട്ടുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്

പഴകിയ ഭക്ഷണം വിതരണം ചെയ്ത സംഭവം: സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കടുത്ത നടപടിയുമായി എഫ്എസ്എസ്എഐ; 9 നോട്ടീസുകൾ അയച്ചു

രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായി പൂജ കുമാരി; ഭൂപടത്തിലെ തെറ്റ് തിരുത്തി ഐഎഫ്എസ് ഉദ്യോഗസ്ഥ

കുടുംബസ്വത്തിനും സർക്കാർ ജോലിക്കും വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൾ; രാജസ്ഥാനിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ക്രൂരത

Top Picks for You
Top Picks for You