newsroom@amcainnews.com

ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനാകാതെ ലോസാഞ്ചലസിൽ കാട്ടുതീ പടരുന്നു; മേഖലയിൽ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ച; 16 പേർ മരിച്ചു, 12,000 കെട്ടിടങ്ങൾ കത്തി ചാമ്പലായി

ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12,000 കെട്ടിടങ്ങൾ ചാമ്പലാക്കിയ കാട്ടുതീയിൽ 16 പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. തീ അണയ്ക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പുറത്ത് വിട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

22,000 ഏക്കറിലധികം സ്ഥലമാണ് കത്തിനശിച്ചിരിക്കുന്നത്. കനത്ത കാറ്റിൽ തീ ടൊർണാഡോ പോലെ ഉയർന്ന് പൊന്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. ചൂടുപിടിച്ച കാറ്റിൽ അഗ്നി പടർന്ന് പൊന്തുന്നത് വീഡിയോയിൽ വ്യക്തമാവുന്നത്. പതിമൂന്നോളം പേരെ ഇനിയും മേഖലയിൽ കാണാതായിട്ടുണ്ട്. കെഡാവർ നായകളെ ഉപയോഗിച്ചാണ് ചാരക്കൂനയിൽ തിരച്ചിലുകൾ പുരോഗമിക്കുന്നത്. ചിലമേഖലയിൽ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറിൽ നൂറ് മൈൽ വേഗതയിലാണ് തീ പടർന്നത്.

തീ നിയന്ത്രിക്കാനാവാതെ വന്നതിന് പിന്നാലെ 1,53,000 പേരെയാണ് നിർബന്ധിതമായി മേഖലയിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 1,66,000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ടെന്നാണ് അധികൃതർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ജനുവരി ഏഴിനാണ് കാട്ടുതീ ലോസാഞ്ചലസിൽ പടർന്ന് പിടിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വിതച്ചാണ് ലോസാഞ്ചലസ് കാട്ടുതീ മുന്നോട്ട് നീങ്ങുന്നത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച മേഖലയിൽ കൊള്ളയടി തുടരുന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.

You might also like

രഹസ്യവിവരത്തെത്തുടർന്ന് എഡ്‌മന്റണിലെ കൺവീനിയൻസ് സ്റ്റോറുകളിൽ പോലീസ് റെയ്ഡ്; സിന്തറ്റിക് കഞ്ചാവും അനധികൃത സിഗരറ്റുകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

ജിടിഎയിൽ പുതിയ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; ജനുവരിയിൽ വിറ്റത് 269 യൂണിറ്റുകൾ മാത്രം

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

യുക്രെയ്‌നിൽ സ്ഫോടന പരമ്പര; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

Top Picks for You
Top Picks for You