newsroom@amcainnews.com

കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുന്നു; ക്ലോക്കുകൾ പിന്നോട്ട് തിരിക്കാനുള്ള സമയമടുത്തിരിക്കുന്നു… നവംബർ 2ന് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറും

ഓട്ടവ: കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുകയാണ്. ക്ലോക്കുകൾ പിന്നോട്ട് തിരിക്കാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് കാനഡയിലെ താമസക്കാരെ ഓർമിപ്പിക്കുകയാണ്. മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് മുന്നോട്ടുനീങ്ങിയ കാനഡയിലെ ക്ലോക്കുകൾ നവംബർ 2 ഞായറാഴ്ച പുലർച്ചെ രണ്ടിന് ഒരു മണിക്കൂർ പിന്നിലേക്ക് മാറും. 2026 മാർച്ച് 8 നായിരിക്കും ഇനി ക്ലോക്കുകൾ മുന്നോട്ട് നീക്കുക.

1908 മുതൽ കാനഡയിലുടനീളം ഡേലൈറ്റ് സേവിംഗ് ടൈം നിലവിലുണ്ട്. ഈ രീതി ഇപ്പോഴും ചർച്ചാവിഷയമാണ്. സമയക്രമം സാധാരണ നിലയിലേക്ക് മാറുന്നത് സ്പ്രിംഗ് സമയമാറ്റം പോലെ ബുദ്ധിമുട്ടിള്ളതായിരിക്കില്ലെങ്കിലും ആളുകളുടെ ദൈനംദിന പ്രവർത്തനത്തിൽ നിരവധി ചെറിയ തടസ്സങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

2020 നവംബറിൽ ഒന്റാരിയോയിൽ ക്ലോക്കിന്റെ ദ്വവത്സരമാറ്റം അവസാനിപ്പിക്കാൻ ഫോർഡ് സർക്കാർ ബിൽ പാസാക്കിയിരുന്നു. അതുവഴി വർഷം മുഴുവൻ സാധാരണ സമയം തുടരാൻ സാധിക്കുന്നു. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളും ഈ സമ്പ്രദായ ഉപേക്ഷിക്കാൻ നടപടികൾ ആവശ്യപ്പെടുന്നുണ്ട്. ക്യുബെക്ക് പ്രവിശ്യയിൽ വർഷം മുഴുവനും സാധാരണ സമയം തുടരുന്നതിനാൽ ഈ സമയമാറ്റം ബാധകമല്ല.

You might also like

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

Top Picks for You
Top Picks for You