newsroom@amcainnews.com

ആൽബെർട്ടയിലുണ്ടായ മൗണ്ടെയ്ൻ ബൈക്കിംഗ് അപകടത്തിൽ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോക്ടർക്ക് ദാരുണാന്ത്യം

എഡ്മൺടൺ: ആൽബെർട്ടയിലുണ്ടായ മൗണ്ടെയ്ൻ ബൈക്കിംഗ് അപകടത്തിൽ എഡ്മന്റണിലെ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോ. ഡാരൻ മാർക്ക്‌ലാൻഡ്(54) മരിച്ചു. സെപ്റ്റംബർ 21ന് നോർഡെഗിന് സമീപമമുണ്ടായ അപകടത്തിലാണ് ഡോക്ടറുടെ ജീവൻ പൊലിഞ്ഞത്.


20 വർഷമായി സെൻട്രൽ എഡ്മന്റണിലെ റോയൽ അലക്‌സാണ്ട്ര ആശുപത്രിയിൽ ഐസിയു ഡോക്ടറായും നെഫ്രോളജി സ്‌പെഷ്യലിസ്റ്റുമായും പ്രവർത്തിക്കുന്നു. ആശുപത്രിയിലേക്ക് നോർത്ത് സസ്‌ക്കാച്ചെവൻ റിവറിലൂടെ പതിവായി ബൈക്ക് ഓടിച്ചും കാനോയിംഗ് ചെയ്തുകൊണ്ടുമാണ് അദ്ദേഹം പോയിക്കൊണ്ടിരുന്നത്. തന്റെ വീട്ടിൽ നിന്ന് സീനിയർ വിൽഫ്രഡ് ലോറിയർ ബോട്ട് ലോഞ്ചിലേക്ക് ബൈക്കിന് പിറകിൽ കനോ പോർട്ട് ചെയ്താണ് രണ്ട് മണിക്കൂർ യാത്ര നടത്തിയത്.

മാർക്ക്‌ലാൻഡിന്റെ മരണത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി അടക്കമുള്ള നിരവധി രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ രംഗത്തുള്ള പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തെ ആദരിക്കുന്നതിനും അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും മാർക്ക്‌ലാൻഡ് പങ്കെടുത്തുകൊണ്ടിരുന്ന അനൗപചാരിക കോഫി ഗാതറിംഗ് പരിപാടിയിലേക്ക് കമ്മ്യൂണിറ്റി അംഗങ്ങളെയും മാധ്യമങ്ങളെയും ക്ഷണിച്ചു.

You might also like

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

Top Picks for You
Top Picks for You