newsroom@amcainnews.com

കൂറുമാറി കൺസർവേറ്റീവ് എംപി ക്രിസ് ഡാൻട്രിമാൻ്റ്

കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവെച്ച്, ലിബറൽ പാർട്ടിയിൽ ചേർന്ന് നോവ സ്കോട്ടിയ എംപി ക്രിസ് ഡാൻട്രിമാ​ൻ്റ്. 2019 മുതൽ കൺസർവേറ്റീവ് എംപിയായിരുന്ന അദ്ദേഹം, തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദമാക്കിയിട്ടില്ല. പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം. ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ എംപിമാരുടെ വോട്ടുകളോ വോട്ടെടുപ്പിൽ നിന്നുള്ള വിട്ടുനിൽക്കലോ ആവശ്യമായിരിക്കെ ക്രിസ് ഡാൻട്രിമാ​ന്റിന്റെ പാർട്ടി മാറ്റം ശ്രദ്ധേയമായി. കാർണിയുടെ ലിബറലുകൾക്ക് ഭൂരിപക്ഷം നേടാൻ മൂന്ന് വോട്ടുകളുടെ കുറവ് മാത്രമാണുള്ളത്. ഈ രാഷ്ട്രീയ മാറ്റം വരാനിരിക്കുന്ന ബജറ്റ് വോട്ടെടുപ്പിൽ നിർണായകമായേക്കാം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 533 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ഡാൻട്രിമാ​ന്റ് വിജയിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

You might also like

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You