newsroom@amcainnews.com

ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾക്ക് ആശങ്ക; കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ

വിക്ടോറിയ: കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ. ഈ മാസം സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മാ നിരക്ക് മെയ് മാസത്തിൽ 16.6 ശതമാനമായിരുന്നു. 2024 മെയ് മാസം 10.5 ശതമാനമായിരുന്നു നിരക്ക്. ഈ പ്രായവിഭാഗത്തിൽ ആൽബെർട്ടയിൽ മാത്രമാണ് ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ആൽബെർട്ടയിൽ 17.2 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്.

അതേസമയം, ദേശീയ തലത്തിൽ തൊഴിലില്ലായ്മാ നിരക്ക് 14.2 ശതമാനമാണ്. ബ്രിട്ടീഷ് കൊളംബിയയിൽ തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നതിനാൽ ബിരുദ പഠനം കഴിയുന്ന യുവാക്കളായ വിദ്യാർത്ഥികളിൽ പലരും തൊഴിൽ അനിശ്ചിതത്വം നിലനിൽക്കുന്ന വിപണികളിലേക്കാണ് ഇറങ്ങുന്നത്. ജോലികളിൽ പ്രവേശിക്കാനും മികച്ച കരിയർ പടുത്തുയർത്താനും യുവാക്കൾ കഷ്ടപ്പെടുന്നു.
2025 മെയ് മാസത്തെ ബീസിയിലെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 2020 ജൂണിലെ നിരക്കിനേക്കാൾ കുറവാണ്. അന്ന് കോവിഡ്-19 കാരണം തൊഴിലില്ലായ്മാ നിരക്ക് 28.6 ശതമാനമായിരുന്നുവെന്നാണ് കണക്കുകൾ.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

Top Picks for You
Top Picks for You