newsroom@amcainnews.com

മഴ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ നൂതന വിദ്യയുമായി കാൽഗറിയിൽ കോക്ക് കാനഡ ബോട്ട്‌ലിംഗ്

ഴ വെള്ളം ഒഴുകി പോകാതെ അത് ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനുള്ള നൂതന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കോക്ക് കാനഡ ബോട്ട്‌ലിംഗ്. കാനഡയിലെ ബീവറേജ് മാനുഫാക്ച്വറിംഗ്, ഡിസ്ട്രിബ്യൂഷൻ കമ്പനിയായ കോക്ക് കാനഡ ബോട്ട്‌ലിംഗ് ഗ്രീൻ കാൽഗറിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. കമ്പനിയുടെ 500 ലധികം കോൺസെൻട്രേറ്റ് കണ്ടെയ്‌നറുകൾ, ദീർഘകാലം ഈടുനിൽക്കുന്നതും നിലനിൽക്കുന്നതുമായ റെയിൻ ബാരലുകളാക്കി മാറ്റുന്നതിനായി സംഭാവന ചെയ്തിരിക്കുകയാണ്. പുനരുപയോഗിക്കാൻ സാധിക്കുന്ന ബാരലുകളാണ് ഇവ.

ഈ ബാരലുകൾ മഴവെള്ളം ലാഭിക്കാനും, ജല ഉപഭോഗം കുറയ്ക്കാനും, വരൾച്ചയ്ക്കുള്ള തയാറെടുപ്പുകൾ നടത്താനും, വെള്ളപ്പൊക്കം തടയാനുള്ള ശേഷി ശക്തിപ്പെടുത്താനും കാൽഗറിയിലെ താമസക്കാരെ സഹായിക്കുന്നു. ഓരോ ബാരലിനും 208 ലിറ്റർ വെള്ളം വരെ സംഭരിക്കാൻ ബാരലിന് കഴിയും. ഇത് കാൽഗറിയിലുള്ളവർക്ക് പ്രതിവർഷം ഏകദേശം 3,400 ലിറ്റർ വെള്ളം ലാഭിക്കാൻ സഹായിക്കുന്നു. ഇത് കാൽഗറിയിലെ ജലവിതരണ സംവിധാനത്തിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നു. ബാരലുകൾ ഘടിപ്പിച്ചു കഴിഞ്ഞാൽ നഗരത്തിലുള്ള വീടുകളിൽ അവ 10 വർഷത്തിലധികം നിലനിൽക്കും.

You might also like

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

വോട്ടിന് പണം: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You