newsroom@amcainnews.com

ആശ വർക്കർമാരെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഇതോടെ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ത‍ടഞ്ഞത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതേസമയം, സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്ക് പറ്റിയതായാണ് വിവരം.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You