newsroom@amcainnews.com

കമ്മ്യൂണിറ്റി ദിനത്തോട് അനുബന്ധിച്ച് സൗജന്യ സിനിമാ പ്രദർശനവുമായി സിനിപ്ലക്സ്; നവംബർ 15ന് കാനഡയിലുടനീളം സൗജന്യ സൗജന്യ സിനിമകളും ഗെയിമുകളും

12-ാമത് വാർഷിക കമ്മ്യൂണിറ്റി ദിനത്തോട് അനുബന്ധിച്ച് കാനഡയിൽ ഉടനീളം സൗജന്യ സിനിമാ പ്രദർശനവുമായി സിനിപ്ലക്സ്. 2025 നവംബർ 15, ശനിയാഴ്ചയാണ് കമ്മ്യൂണിറ്റി ദിനം. അന്ന് കാനഡയിലുടനീളമുള്ള സിനിപ്ലക്സ് തിയേറ്ററുകളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ സൗജന്യ സിനിമാ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും നൽകുക.

ഈ വർഷം, കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായ മിനിയൺസ്: റൈസ് ഓഫ് ഗ്രു , പസ് ഇൻ ബൂട്ട്സ്: ദി ലാസ്റ്റ് വിഷ് , സിങ് 2, ദി വൈൽഡ് റോബോട്ട് എന്നിവ പ്രദർശിപ്പിക്കും. ദി റെക് റൂം (The Rec Room), പ്ലേഡിയം (Playdium) എന്നീ കേന്ദ്രങ്ങളിലും രാവിലെ 9 മണി മുതൽ 11 മണി വരെ സന്ദർശകർക്ക് സൗജന്യമായി ഗെയിമുകൾ കളിക്കാനും വിനോദ പരിപാടികൾ ആസ്വദിക്കാനും സാധിക്കും.

കമ്മ്യൂണിറ്റി ദിനം ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനൊപ്പം ആളുകളെ ഒന്നിപ്പിക്കാനും സഹായിക്കുന്ന പരിപാടിയാണെന്ന് സിനിപ്ലക്സ് പ്രസിഡൻ്റും സിഇഒയുമായ എല്ലിസ് ജേക്കബ് പറഞ്ഞു. സിനിമയുടെ ടിക്കറ്റുകൾ പരിപാടി നടക്കുന്ന ദിവസം ടിക്കറ്റ് വിൻഡോ സമയത്ത് തിയേറ്ററുകളിൽ നിന്ന് നേരിട്ട് മാത്രമേ എടുക്കാൻ കഴിയൂ. സിനിപ്ലക്സ് കമ്മ്യൂണിറ്റി ദിനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിനിപ്ലക്സ് വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ്.

You might also like

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You