newsroom@amcainnews.com

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിഎസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച “ക്രിസ്റ്റീന” യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയുടെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗ്രാമവാസികളായ നാല് ചെറുപ്പക്കാരായ സുഹൃത്തുക്കൾ, അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം. സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനർ- സി എസ് ഫിലിംസ്, നിർമ്മാണം – ചിത്രാ സുദർശനൻ, രചന, സംവിധാനം – സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരൺ ഇൻഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ് തിരുപുറം, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ.

You might also like

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You