newsroom@amcainnews.com

യുഎസില്‍ നിയമനടപടി നേരിട്ട ചൈനീസ് കളിപ്പാട്ട കമ്പനി കനേഡിയൻ വിപണിയിൽ

കുട്ടികളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അനധികൃതമായി പങ്കുവെച്ചെന്ന് ആരോപിച്ച് യുഎസില്‍ നിയമനടപടി നേരിടുന്ന ചൈനീസ് കളിപ്പാട്ട കമ്പനി കനഡയിലും. അപിറ്റര്‍ ടെക്‌നോളജി (Apitor Technology) എന്ന കമ്പനിയാണ് കാനഡയിലെ വിപണിയിലും സജീവമായി തുടരുന്നത്. ലെഗോ പോലുള്ള ബില്‍ഡിങ് കിറ്റുകളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഈ കിറ്റുകള്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയാണ് പ്രോഗ്രാം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ഈ കളിപ്പാട്ടങ്ങള്‍ STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസ ഉപകരണങ്ങളായാണ് കമ്പനി വിപണനം ചെയ്യുന്നത്. കാനഡയിലെ നിരവധി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ വഴി അപിറ്ററിന്റെ കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്.

അതേസമയം മാതാപിതാക്കളെ അറിയിക്കാതെയും അവരുടെ സമ്മതം വാങ്ങാതെയും കുട്ടികളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അപിറ്ററിന്റെ ആപ്പ് ചൈനയിലെ ഒരു മൂന്നാം കക്ഷിക്ക് അനുവാദം നല്‍കിയെന്നാണ് കമ്പനി നേരിടുന്ന ആരോപണം. ഇത് ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമത്തിന്റെ ലംഘനമാണെന്ന് യു.എസ്. അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് മൊബൈല്‍ ഡെവലപ്പറും അനലിറ്റിക്‌സ് പ്രൊവൈഡറുമായ ജിഗുവാങ് (Jiguang) അഥവാ ഓറോറ മൊബൈലിനാണ് (Aurora Mobile) ഡാറ്റ പങ്കുവെച്ചതെന്നും ജിഗുവാങ്ങിന്റെ സ്വകാര്യതാ നയം അനുസരിച്ച്, ശേഖരിക്കുന്ന ഡാറ്റ പരസ്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും യുെസ് അധികൃതര്‍ പറയുന്നു.

You might also like

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

Top Picks for You
Top Picks for You