newsroom@amcainnews.com

ചൈന-കാനഡ ഇവി കരാർ: കാർണിക്കെതിരെ ഡഗ് ഫോർഡ്

ചൈനയുമായി ഒപ്പിട്ട കാനഡയുടെ പുതിയ ഇലക്ട്രിക് വാഹന (ഇ വി) കരാർ പ്രവിശ്യാ നിവാസികളെ ദോഷകരമായി ബാധിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രധാനമന്ത്രി മാർക്ക് കാർണി കരാറിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിലും തന്നോട് ആലോചിക്കാത്തതിലും അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു. ചൈനയിൽ നിന്നുള്ള 49,000 ഇവികൾക്ക് കുറഞ്ഞ നികുതി (6.1%) ഏർപ്പെടുത്തുന്ന ഈ നീക്കം ഒൻ്റാരിയോയിലെ വാഹന നിർമാണ മേഖലയെയും അനുബന്ധ തൊഴിലവസരങ്ങളെയും തകർക്കുമെന്ന് ഫോർഡ് കുറ്റപ്പെടുത്തി.

കാനഡയുടെ കനോല, സമുദ്ര വിഭവങ്ങൾ എന്നിവയുടെ നികുതി ചൈന കുറയ്ക്കുന്നതിന് പകരമായാണ് ഈ കരാർ. എന്നാൽ, സബ്‌സിഡി നൽകി നിർമ്മിക്കുന്ന വിലകുറഞ്ഞ ചൈനീസ് വാഹനങ്ങൾ കനേഡിയൻ വിപണിയിൽ എത്തുന്നതോടെ ഇവി മേഖലയിൽ ഒൻ്റാരിയോ നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം പാഴാകുമെന്ന് ഫോർഡ് ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, ചൈനീസ് വാഹനങ്ങൾക്ക് നൽകുന്ന ഈ ഇളവ് കാനഡയുടെ പ്രധാന വിപണിയായ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനീസ് വാഹനങ്ങളെ “സബ്‌സിഡി നൽകിയ ചാര വണ്ടികൾ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

You might also like

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

Top Picks for You
Top Picks for You