newsroom@amcainnews.com

ഗിൽബോൾട്ടിന്‍റെ രാജി: മന്ത്രിസഭ അഴിച്ചുപണിക്ക് കാർണി

മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണി. കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രിയായിരുന്ന സ്റ്റീവൻ ഗിൽബോൾട്ടിന്‍റെ രാജിയെത്തുടർന്നാണ് മന്ത്രിസഭാ പുനഃസംഘടന. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് റിഡോ ഹാളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.

വെസ്റ്റ് കോസ്റ്റ് എണ്ണ പൈപ്പ്ലൈൻ കരാറിൽ പ്രതിഷേധിച്ചാണ് സ്റ്റീവൻ ഗിൽബോൾട്ട് രാജിവച്ചത്. പൈപ്പ്ലൈൻ കരാറിൽ കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഒപ്പുവെച്ച പുതിയ ധാരണാപത്രമാണ് ഗിൽബോട്ടിന്‍റെ രാജിക്ക് കാരണമായത്‌. മുൻ ഗ്രീൻപീസ് പ്രവർത്തകനായ ഗിൽബോട്ട്‌ മോൺട്രിയൽ റൈഡിംഗിലെ ലിബറൽ എം.പിയായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

You might also like

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

Top Picks for You
Top Picks for You