newsroom@amcainnews.com

കാലിഫോര്‍ണിയയില്‍ കാര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം

പാം സ്പ്രിങ്‌സില്‍ ഇന്ന് രാവിലെ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് കേടുപാടുകള്‍ സംഭവിച്ചതായും പാം സ്പ്രിങ്‌സ് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 11:00 മണിയോടെ പാം സ്പ്രിങ്‌സ് നഗരമധ്യത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. അമേരിക്കന്‍ റീപ്രൊഡക്ടീവ് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് സമീപമായിരുന്നു ഇത്.

സ്‌ഫോടനത്തില്‍ തങ്ങളുടെ സ്ഥാപനത്തിലെ ആര്‍ക്കും പരുക്കില്ലെന്നും എന്നാല്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് ചീഫ് ആന്‍ഡി മില്‍സ് വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണം സ്ഥിരീകരിച്ച പാം സ്പ്രിങ്‌സ് പൊലീസ്, സംഭവം ആസൂത്രിതമായ അക്രമമാണെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You might also like

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളുമായി ഒൻ്റാരിയോ ബജറ്റ് 2026

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You