newsroom@amcainnews.com

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

ഓട്ടവ: വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹൈഡു. ഫെഡറൽ സർക്കാരുമായി സെക്ടറൽ വേതന സപ്ലിമെൻ്റ് കരാറുകൾ നിലവിലില്ലാത്ത പ്രവിശ്യകളിലെ തൊഴിലാളികൾക്ക് ഈ നികുതി ഇളവിലൂടെ പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും. ബി.സി. (BC), ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നീ പ്രവിശ്യകളിൽ മാത്രമാണ് നിലവിൽ പി.എസ്.ഡബ്ല്യുമാർക്ക് വേതന കരാറുകളുള്ളത്. മറ്റെല്ലാ പ്രവിശ്യകളിലെയും പി.എസ്.ഡബ്ല്യുമാർക്ക് ഈ നികുതി ഇളവിന് അർഹതയുണ്ടാകും. ഈ നികുതി ഇളവ് 2026-ൽ ആരംഭിച്ച് അഞ്ച് വർഷത്തേക്ക് തുടരും.
.
നിർമ്മാണ മേഖലയിലെ അപ്രൻ്റിസ് പരിശീലന പരിപാടിക്ക് അടുത്ത മൂന്ന് വർഷത്തേക്ക് $75 മില്യൺ ഡോളർ ഫണ്ട് അനുവദിക്കും. വിദേശ പ്രൊഫഷണലുകൾക്ക് വേഗത്തിൽ അംഗീകാരം നല്കുന്നതിനായി പ്രവിശ്യകളുമായി ചേർന്ന് പ്രവർത്തിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി നിലവിലുള്ള തൊഴിൽ വകുപ്പ് ഫണ്ടിൽ നിന്ന് $97 മില്യൺ ഡോളർ അനുവദിക്കും. വരാനിരിക്കുന്ന ബഡ്ജറ്റ് ബില്ലിൽ, ഫെഡറൽ നിയന്ത്രണത്തിലുള്ള തൊഴിലിടങ്ങളിൽ നോൺ-കോമ്പീറ്റ് കരാറുകളുടെ (non-compete agreements) ഉപയോഗം നിയന്ത്രിക്കുന്നതിനായി കനേഡിയൻ ലേബർ കോഡിൽ ഒരു ഭേദഗതിയും ഉൾപ്പെടുത്തും.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

Top Picks for You
Top Picks for You