newsroom@amcainnews.com

കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ സൈബർ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ, മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായി കമ്പനി

നേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധികൃതർ. വെൽത്ത്‌സിംപിളിൽ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നും എപ്പോഴും ഇമെയിൽ പരിശോധിക്കാനും കമ്പനി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 30നാണ് സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തത്.

സൈബർ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ തങ്ങൾ നടപടികൾ സ്വീകരിച്ചതായും മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റിൽ ചില ക്ലയ്ന്റുകൾ പങ്കുവെച്ച ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഫലമായി ഒരു ശതമാനത്തിൽ താഴെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഒരു ചെറിയ കാലയളവിലേക്ക് അനുമതിയില്ലാതെ ആക്‌സസ് ചെയ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി. മൂന്ന് മില്യണിലധികം ഉപഭോക്താക്കളാണ് വെൽത്ത്‌സിംപിളിനുള്ളത്.


സെപ്റ്റംബർ അഞ്ചിന് സൈബർ ആക്രമണത്തിന് ഇരയായ വ്യക്തികൾക്ക് കമ്പനി ഇമെയിൽ അയച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു. ഡാറ്റാ ലംഘനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെൽത്ത്‌സിംപിൾ വെബ്‌സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

You might also like

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You