newsroom@amcainnews.com

കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍: മെയ് 15 മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും

ഓട്ടവ: കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിലേക്ക് (CDCP) മെയ് 15 മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. ഫെഡറല്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 15 വ്യാഴാഴ്ച മുതല്‍ കാനഡയില്‍ താമസിക്കുന്ന 18-34 വയസിന് ഇടയില്‍ പ്രായമുള്ള, അര്‍ഹരായ ആളുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് മെയ് 29 മുതല്‍ 35-54 ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡെന്റല്‍ കെയര്‍ പ്ലാനില്‍ അപേക്ഷിച്ച് തുടങ്ങാം.

പ്രതിവര്‍ഷം 90,000 ഡോളറില്‍ താഴെ വരുമാനമുള്ളതും സ്വകാര്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുമായ കനേഡിയന്‍ പൗരന്മാരുടെ അപേക്ഷകളായിരിക്കും 15 മുതല്‍ സ്വീകരിച്ച് തുടങ്ങുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത 90 ലക്ഷത്തോളം ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍ സഹായിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. യോഗ്യരായ 18-64 ഇടയില്‍ പ്രായമുള്ള എല്ലാ അപേക്ഷകര്‍ക്കും അവരുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ അയക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്സന്ദര്‍ശിക്കുക.

You might also like

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

Top Picks for You
Top Picks for You