newsroom@amcainnews.com

കാൽഗറി വിമാനത്താവളത്തിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്ന് ഉത്തര അമേരിക്കൻ വ്യോമ പ്രതിരോധ കമാൻഡ് നടത്തിയ ഇടപെടലിനെ പ്രശംസിച്ച് കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്വിൻ്റി

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സുരക്ഷാ ഭീഷണിക്ക് പിന്നാലെ ഉത്തര അമേരിക്കൻ വ്യോമ പ്രതിരോധ കമാൻഡ് (NORAD) നടത്തിയ ഇടപെടലിനെ പ്രശംസിച്ച് കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്വിൻ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:20ഓടെ ജർമ്മനിയിൽ നിന്ന് കാൽഗറിയിലേക്ക് പറക്കുകയായിരുന്ന മൂന്ന് വിമാനങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസും വിമാനത്താവളത്തിൽ എത്തി.

എന്നാൽ, വിമാനങ്ങൾ സുരക്ഷിതമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒരു CF-18 യുദ്ധവിമാനം, ഒരു F-15 യുദ്ധവിമാനം, മറ്റ് സഹായ വിമാനങ്ങൾ എന്നിവ അടിയന്തര നടപടികൾക്കായി സജ്ജമായിരുന്നു എന്ന് NORAD പുറത്തിറക്കിയ പ്രസ്താവനയിലുണ്ട് . NORAD തങ്ങളുടെ ചുമതല അതീവ കാര്യക്ഷമമായി നിർവഹിച്ചു എന്ന് പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിൻറ്റി പറഞ്ഞു.

You might also like

അതിർത്തി കടക്കാൻ താമസമെടുക്കും: നെക്സസ്, ഗ്ലോബൽ എൻട്രി സംവിധാനങ്ങൾ യുഎസ് നിർത്തിവെച്ചു

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

ഒട്ടാവയുടെ മുഖച്ഛായ മാറും, ബൈവാർഡ് മാർക്കറ്റിന് പുതുജീവൻ; വൻകിട വികസന പദ്ധതികൾക്ക് തുടക്കമാകുന്നു

പ്യൂർട്ടോ വല്ലർട്ട പുകയുന്നു; മാഫിയാ തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം, ആയിരക്കണക്കിന് കാനഡക്കാർ കുടുങ്ങി

Top Picks for You
Top Picks for You