newsroom@amcainnews.com

വെനസ്വേലയിലേക്ക് യാത്ര അരുത്: കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ്

വെനസ്വേലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പ് നൽകി കാനഡ സർക്കാർ. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അസ്ഥിരത, വിദേശികളെ തടങ്കലിൽ വെയ്ക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. 2019 മുതൽ വെനസ്വേലയിലെ കനേഡിയൻ എംബസി പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യത്തിൽ അവിടെയുള്ള കനേഡിയൻ പൗരന്മാർക്ക് നേരിട്ടുള്ള നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നിരവധി വിമാനക്കമ്പനികൾ വെനസ്വേലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചതായി സർക്കാർ അറിയിച്ചു.

കാരാക്കസിലെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളീവർ ഇൻ്റർനാഷണൽ എയർപോർട്ട് പരിസരത്ത് തട്ടിക്കൊണ്ടുപോകലും സായുധ കവർച്ചയും പതിവാണെന്നും വിദേശികൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊളംബിയ, ബ്രസീൽ, ഗയാന അതിർത്തി പ്രദേശങ്ങൾ ലഹരി മാഫിയകളുടെയും സായുധ സംഘങ്ങളുടെയും പിടിയിലാണെന്നും വ്യക്തമാക്കുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് വെനസ്വേലയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയാൻ തയ്യാറെടുക്കുകയും ആവശ്യത്തിന് ഭക്ഷണം, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുകയും രജിസ്ട്രേഷൻ ഓഫ് കനേഡിയൻസ് അബ്രോഡിൽ കോൺടാക്റ്റ് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്നും ഫെഡറൽ സർക്കാർ നിദ്ദേശിച്ചു.

You might also like

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You