newsroom@amcainnews.com

യുഎസ് – കാനഡ വ്യാപാര യുദ്ധം അഗ്നിശമന വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സിന്റെ മുന്നറിയിപ്പ്

ഒന്റാരിയോ: കാനഡയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നത് രാജ്യത്തുടനീളമുള്ള അഗ്നിശമന വകുപ്പുകളെ കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. അടിയന്തര ഘട്ടങ്ങളിൽ അഗ്നിശമന സേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനെയടക്കം ഇത് ബാധിച്ചേക്കുമെന്നും കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സ് (CAFC) മുന്നറിയിപ്പ് നൽകി.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ തീരുമാനത്തിന് പ്രതികാര തീരുവ ഏർപ്പെടുത്തുന്നത് അഗ്നിശമന വകുപ്പുകളെ ദോഷകരമായി ബാധിക്കുമെന്ന് CAFC പ്രസിഡൻ്റും റെഡ് ഡീർ എമർജൻസി സർവീസസ് മേധാവിയുമായ കെൻ മക്മുള്ളൻ പറഞ്ഞു.

തീപിടുത്തങ്ങളിൽ നിന്നും മറ്റ് അടിയന്തര സാഹചര്യങ്ങളിൽ നിന്നും കാനഡക്കാരെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവ് ഫെഡറൽ നയത്തിലെ തടസ്സങ്ങൾ മൂലം ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ 3,200 അഗ്നിശമന വകുപ്പുകളിൽ പലതും ഇതിനകം തന്നെ പ്രതിസന്ധി നേരിടുകയാണ്. പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ഡെലിവറി കാലതാമസവും ഇതിനകം തന്നെ വകുപ്പിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ഏകദേശം 60 ശതമാനം അഗ്നിശമന വകുപ്പുകളും രണ്ട് വർഷത്തിലേറെയായി ഉപകരണങ്ങൾ വാങ്ങുന്നത് മാറ്റിവച്ചിരിക്കുകയാണ്. 20 ശതമാനത്തോളം അഗ്നിശമന വകുപ്പുകൾ കാലഹരണപ്പെട്ട ഉപകരണങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ താരിഫുകൾ ഈ വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും മക്മുള്ളൻ പറഞ്ഞു.

You might also like

എൻഡിപി നേതൃമത്സരം: അവസാന ഘട്ട സംവാദം ഇന്ന്

നിക്ഷേപ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അപഹരിച്ചു; മാസങ്ങൾ നീണ്ട അന്വേഷണം, 24-കാരനായ മോൺട്രിയൽ സ്വദേശി ഒട്ടാവയിൽ അറസ്റ്റിൽ

‘സ്റ്റേ ഫ്രീ ആൽബർട്ട’: ആൽബർട്ടയെ വേർപ്പെടുത്താൻ അരിസോണയിൽ ഒപ്പുശേഖരണം

നീതിയുടെ വിജയം, ട്രംപിന് ചുറ്റും മതിലുകൾ അടയുന്നു; തീരുവകൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഒന്റാറിയോ പ്രീമിയർ

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകരുടെ കയ്യേറ്റം; കൈക്കും കഴുത്തിനും പരിക്ക്

‘സർക്കാർ നൽകിയത് മരണം, ചികിത്സയല്ല’; ടൊറന്റോയിൽ 26 വയസ്സുകാരന് ദയാവധത്തിന് അനുമതി നൽകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കുടുംബം

Top Picks for You
Top Picks for You