newsroom@amcainnews.com

കാനഡയിലെ ആദ്യ വെര്‍ച്വല്‍ സോളാര്‍ പവര്‍ പ്ലാന്റ് എഡ്മിന്റനില്‍

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാനഡയിലെ ആദ്യത്തെ ‘വെര്‍ച്വല്‍ പവര്‍ പ്ലാന്റ്’ എഡ്മിന്റനിലെ ബ്ലച്ച്‌ഫോര്‍ഡില്‍ ഒരുങ്ങുന്നു. നഗരത്തിലെ പുതിയ വീടുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുകയും അധികമുള്ള ഊര്‍ജ്ജം വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംവിധാനങ്ങളിലൊന്നാണിത്. 100 പുതിയ വീടുകളില്‍ ബാറ്ററി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി പ്രാദേശിക നിര്‍മ്മാതാക്കളായ ലാന്‍ഡ്മാര്‍ക്ക് അറിയിച്ചു. ഇതില്‍ എട്ട് വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം അവസാനത്തോടെ ഭൂരിഭാഗം വീടുകളിലും ബാറ്ററി സ്ഥാപിക്കാനാണ് ലാന്‍ഡ്മാര്‍ക്ക് ലക്ഷ്യമിടുന്നത്.

കാനഡയിലെ വികേന്ദ്രീകൃത ഊര്‍ജ്ജ മാതൃകയുടെ തുടക്കമാണിതെന്ന് ഊര്‍ജ്ജ ഏകോപന കമ്പനിയായ സോളാര്‍ടില്ലസിലെ കെല്ലി ടാലസ് പറഞ്ഞു. ‘ഇത് ഉപയോക്താക്കള്‍ക്കും പരിസ്ഥിതിക്കും പ്രയോജനകരമാണ്. കൂടാതെ വൈദ്യുതി ഗ്രിഡിന് കൂടുതല്‍ സ്ഥിരത നല്‍കാനും ഇതിന് കഴിയും’- അവര്‍ കൂട്ടിച്ചേര്‍ത്തു. എമിഷന്‍ റിഡക്ഷന്‍സ് ആല്‍ബര്‍ട്ടയില്‍ നിന്ന് പദ്ധതിക്ക് 33 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ പ്രവിശ്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനു മുന്‍പുള്ള പരീക്ഷണമാണിതെന്ന് സിഇഒ ജസ്റ്റിന്‍റൈമര്‍പറഞ്ഞു.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You