newsroom@amcainnews.com

കാനഡയിലെ ആദ്യ മലയാളി എംപി ജോ ഡാനിയേല്‍ അന്തരിച്ചു

ടൊറൻ്റോ : കാനഡയിലെ ആദ്യ മലയാളി എംപി ജോ ഡാനിയേല്‍(70) അന്തരിച്ചു. ടൊറൻ്റോ ഡോണ്‍വാലി ഈസ്റ്റ് റൈഡിങ്ങിൽ നിന്നും കണ്‍സര്‍വേറ്റീവ് അംഗമായി 2011-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനഡയിലേക്ക് കുടിയേറിയ തിരുവല്ല കോയിപ്രം കുമ്പനാട് മട്ടക്കൽ കോശിയുടെയുംചിന്നമ്മ ഡാനിയേലിൻ്റെയും മകനാണ്. സംസ്കാരം ജനുവരി 30-ന് ഒൻ്റാരിയോയിലെ വിൻസറിൽ നടന്നു.

തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോ ഇംഗ്ലണ്ടില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ ഇലക്ട്രോണിക്സ് ബിരുദം നേടിയിട്ടുണ്ട്. 1987-ല്‍ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം കനേഡിയന്‍ ആംഡ് ഫോഴ്സിനായുള്ള EH101 പ്രോഗ്രാമില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1995-ല്‍ ടൊറൻ്റോയിലെ സെലസ്റ്റിക്കയില്‍ 14 വര്‍ഷം ജോലി ചെയ്തു. ഹംബര്‍, സെൻ്റിനിയല്‍ കോളേജുകളില്‍ പാര്‍ട്ട് ടൈം പ്രൊഫസറായിരിക്കെ ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയെക്കുറിച്ച് നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2011ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ടൊറൻ്റോ ഡോണ്‍വാലി ഈസ്റ്റ് റൈഡിങ്ങില്‍ നിന്നും ലിബറല്‍ സ്ഥാനാര്‍ത്ഥി യാസ്മിന്‍ രത്താന്‍സിക്കെതിരെ മത്സരിച്ച് 870 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കനേഡിയന്‍ പാര്‍ലമെൻ്റിന്‍റെ ഹ്യൂമന്‍ റിസോസ്ഴ്സ് ആന്‍ഡ് സ്‌കില്‍ ഡെവലെപ്‌മെൻ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും നാച്ചുറല്‍ റിസോസ്ഴ്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.

You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You