newsroom@amcainnews.com

അമേരിക്കൻ സംരക്ഷണത്തിലാണ് കാനഡയുടെ നിലനിൽപ്പ്; മാർക്ക് കാർണിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ദാവോസ് : കാനഡയുടെ നിലനിൽപ്പ് അമേരിക്കയുടെ പ്രതിരോധ-സാമ്പത്തിക സുരക്ഷയ്ക്ക് കീഴിലാണെന്നും വാഷിംഗ്ടൺ നൽകുന്ന പിന്തുണയോട് കാനഡ കൃതജ്ഞത കാണിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾ ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണമാണ് ട്രംപ് നടത്തിയത്. “അമേരിക്ക നൽകുന്ന ആനുകൂല്യങ്ങളിലാണ് കാനഡ കഴിയുന്നത്, മാർക്ക് ഇത് ഓർമ്മയിൽ വെക്കണം” എന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകി.

ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ കാനഡ എതിർത്തതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും വൻശക്തികളുടെ സാമ്പത്തിക ഭീഷണികൾക്ക് മുന്നിൽ മധ്യശക്തികൾ വഴങ്ങരുതെന്നും മാർക്ക് കാർണി കഴിഞ്ഞ ദിവസം ദാവോസിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് കാനഡയുടെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ, കാനഡയുടെ അമേരിക്കൻ ആശ്രിതത്വത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

അമേരിക്ക വികസിപ്പിക്കുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം കാനഡയെക്കൂടി സംരക്ഷിക്കാനുള്ളതാണെന്നും ഇതിന്റെ പേരിൽ കാനഡ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീൻലൻഡ് വിഷയത്തിൽ നാറ്റോയുമായി ധാരണയിലെത്തിയതിനാൽ കാനഡയ്ക്ക് മേൽ പ്രഖ്യാപിച്ചിരുന്ന താരിഫുകൾ തൽക്കാലം ഒഴിവാക്കിയെങ്കിലും, ഭാവിയിൽ കടുത്ത നടപടികൾ ഉണ്ടായേക്കാമെന്ന കൃത്യമായ സൂചനയും അദ്ദേഹം നൽകി. ട്രംപിന്റെ പരാമർശങ്ങൾ കാനഡയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

You might also like

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

Top Picks for You
Top Picks for You