newsroom@amcainnews.com

കാനഡയുടെ 2026-ലെ ഫെഡറൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു; നികുതി നിരക്കുകൾക്ക് മാറ്റമില്ല, മിക്ക കനേഡിയൻ പൗരന്മാർക്കും വരുമാന പരിധിയിൽ നേരിയ വർദ്ധനയുണ്ടാകും

കാനഡയുടെ 2026-ലെ ഫെഡറൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മിക്ക കനേഡിയൻ പൗരന്മാർക്കും വരുമാന പരിധിയിൽ നേരിയ വർദ്ധനവുണ്ടാകും. നികുതി നിരക്കുകൾക്ക് മാറ്റമില്ലെങ്കിലും, ഓരോ ബ്രാക്കറ്റിലെയും വരുമാന പരിധികൾ പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ ഫെഡറൽ നികുതി നിരക്ക് 14% ആണ്. ഏകദേശം $58,500 വരെ വരുമാനം ഉള്ളവർക്കാണ് ഇത് ബാധകമാവുക. $117,000 വരെയുള്ള വരുമാനത്തിന് 20.5% നിരക്കിൽ നികുതി ചുമത്തും. $117,000-നും $181,000-നും ഇടയിലുള്ള വരുമാനത്തിന് 26 ശതമാനവും $181,000 മുതൽ $258,000 വരെയുള്ളതിന് 29 ശതമാനവുമാണ് നികുതി. $258,000-ന് മുകളിലുള്ള ഏത് വരുമാനത്തിനും 33% നികുതി ചുമത്തും.
ജൂലൈ മാസത്തിൽ, കാനഡ ഏറ്റവും കുറഞ്ഞ വ്യക്തിഗത ആദായനികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറച്ചിരുന്നു. ഈ മാറ്റം 2026-ലെ നികുതി ബ്രാക്കറ്റുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. മധ്യവർഗ്ഗക്കാരെ ഉദ്ദേശിച്ചാണ് ഈ നികുതിയിളവ് . ഇതനുസരിച്ച് 2026-ൽ കാനഡയിലെ ഓരോരുത്തർക്കും $420 വരെ നികുതിയിളവ് ലഭിക്കും.

2025/2026 നികുതി വർഷം മുതൽ ആരംഭിക്കുന്ന അഞ്ച് വർഷത്തിനിടെ കനേഡിയൻ പൗരന്മാർക്ക് $27 ബില്യൺ ഡോളറിലധികം നികുതിയിനത്തിൽ ലാഭമുണ്ടാക്കാൻ ഇത് വഴിയൊരുക്കും. കാനഡ റെവന്യൂ ഏജൻസിയുടെ (CRA) പണപ്പെരുപ്പ ക്രമീകരണം, ജിഎസ്ടി ക്രെഡിറ്റ് , കാനഡ ചൈൽഡ് ബെനഫിറ്റ് , ചൈൽഡ് ഡിസെബിലിറ്റി ബെനഫിറ്റ് പോലുള്ള ആനുകൂല്യങ്ങളുടെ തുകയും വർദ്ധിപ്പിക്കും. ഈ വർദ്ധിച്ച ആനുകൂല്യങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You