newsroom@amcainnews.com

ഫോർ നേഷൻസ് ഫേസ്-ഓഫ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ അട്ടിമറിച്ചു കാനഡ

ബോസ്റ്റൺ: ഫോർ നേഷൻസ് ഫേസ്-ഓഫ് ഐസ് ഹോക്കി ടൂർണമെൻ്റിന് അവസാനവിസിൽ മുഴങ്ങിയതിനൊപ്പം “ഓ കാനഡ” ഗാനം ബോസ്റ്റണിലെ ടിഡി ഗാർഡൻ സ്റ്റേഡിയത്തിൽ അലയടിച്ചു. ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ എന്ന തലത്തിലേക്ക് വളർന്ന ഫൈനലിൽ 3-2 എന്ന സ്കോറിന് കാനഡ അമേരിക്കയെ അട്ടിമറിച്ചു. ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കും കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുന്ന സംസാരത്തിനും ശേഷം ടൂർണമെൻ്റിൽ രണ്ട് നോർത്ത് അമേരിക്കൻ ഐസ് ഹോക്കി ശക്തികൾ തമ്മിലുള്ള മത്സരം കൂടുതൽ തീവ്രത കൈവരിച്ചിരുന്നു.

മേപ്പിൾ ലീഫ് പതാക 4 നേഷൻസ് ഫേസ്-ഓഫ് ട്രോഫിക്ക് പിന്നിൽ പാറിപറന്നതിനൊപ്പം “നിങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ എടുക്കാൻ കഴിയില്ല – നിങ്ങൾക്ക് ഞങ്ങളുടെ ഗെയിമും എടുക്കാൻ കഴിയില്ല,” എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. കാനഡയുടെ വിജയത്തിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് തക്കമറുപടി നൽകുകയായിരുന്നു ട്രൂഡോ. ഫോർ നേഷൻസ് ഫേസ്-ഓഫ് ഹോക്കി ഫൈനൽ മത്സരം കാണാൻ “ഗവർണർ ട്രൂഡോ”യെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ക്ഷണിച്ചിരുന്നു.

You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You