ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാനഡയിലെ ഫെഡറൽ സർക്കാർ സർവീസിൽ വൻതോതിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. 30 സർക്കാർ വകുപ്പുകളിലായി ഏകദേശം 18,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഔദ്യോഗിക മുന്നറിയിപ്പ് (Workforce Adjustment Notice) ലഭിച്ചു. 2025-ലെ ബജറ്റ് പ്രകാരം അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഏജൻസിയിൽ 3,200 ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചു. ഗ്ലോബൽ അഫയേഴ്സ് കാനഡ (2,395), ഹെൽത്ത് കാനഡ (1,900), ഷെയർഡ് സർവീസസ് കാനഡ (1,290) എന്നിവയാണ് നോട്ടീസുകൾ നൽകിയ മറ്റ് പ്രധാന വകുപ്പുകൾ.







