newsroom@amcainnews.com

നഴ്‌സ് പ്രാക്ടീഷണർമാർ, ഫാർമസിസ്‌റ്റുകൾ, മിഡ്‌വൈഫുകൾ നൽകുന്ന പരിചരണങ്ങൾ കാനഡയിലെ പ്രൊവിൻഷ്യൽ-ടെറിട്ടോറിയൽ ഹെൽത്ത് പ്ലാനുകളിൽ ഉൾപ്പെടുത്തും: ആരോ​ഗ്യ മന്ത്രി മാർക്ക് ഹോളണ്ട്

ഓട്ടവ: നഴ്‌സ് പ്രാക്ടീഷണർമാർ, ഫാർമസിസ്‌റ്റുകൾ, മിഡ്‌വൈഫ്‌മാർ എന്നിവർ നൽകുന്ന പ്രാഥമിക പരിചരണം പ്രൊവിൻഷ്യൽ-ടെറിട്ടോറിയൽ ഹെൽത്ത് പ്ലാനുകളിൽ ഉൾപ്പെടുത്തുമെന്ന് ഫെഡറൽ ഹെൽത്ത് മന്ത്രി മാർക്ക് ഹോളണ്ട് പറഞ്ഞു. ഡോക്ടർമാരല്ലാത്ത ആരോഗ്യപ്രവർത്തകരെ പ്രൊവിൻഷ്യൽ-ടെറിട്ടോറിയൽ ഹെൽത്ത് പ്ലാനുകളിൽ ഉൾപ്പെടുത്തും. ഇതോടെ നഴ്‌സ് പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുകൾ, മിഡ്‌വൈഫ്‌മാർ എന്നിവർക്ക് ഡോക്ടർമാർ ചെയ്യുന്നതുപോലെ വൈദ്യശാസ്ത്ര സേവനങ്ങൾക്ക് സർക്കാരിന് ബിൽ നൽകാൻ സാധിക്കും. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കാനഡ ഹെൽത്ത് ആക്ടിൻ്റെ ഭാഗമാണ് ഈ മാറ്റമെന്നും മന്ത്രി മാർക്ക് ഹോളണ്ട് പറഞ്ഞു.

ചില സ്വകാര്യ നഴ്‌സിം​ഗ് ക്ലിനിക്കുകളിൽ ഉൾപ്പെടെ രോഗികൾ ചികിത്സയ്ക്കായി സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകുന്നുണ്ട്. അത് ആശങ്കാജനകമാണ്. വൈദ്യശാസ്ത്ര സേവനങ്ങൾക്കായി രോഗികളിൽനിന്ന് നിരക്ക് ഈടാക്കുന്നത് യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതിയുമായി യോജിക്കുന്നതല്ല. എന്നാൽ, പുതിയ നടപടിയിലൂടെ ഡോക്ടർമാർ ചെയ്യുന്നതുപോലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് ബിൽ നൽകാൻ നഴ്‌സ് പ്രാക്ടീഷണർമാർക്കും കഴിയും. പ്രൊവിൻഷ്യൽ-ടെറിട്ടോറിയൽ സർക്കാരുകൾക്ക് അവരുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ക്രമീകരിക്കാൻ സമയം ആവശ്യമായതിനാൽ അടുത്ത വർഷം മാത്രമേ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുകയുള്ളൂവെന്നും അദ്ദേഹം പറ‍ഞ്ഞു.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ ഗുരുതര വീഴ്ച; ലക്ഷക്കണക്കിന് കേസുകളിൽ അന്വേഷണമില്ലെന്ന് ഓഡിറ്റർ ജനറൽ

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You