newsroom@amcainnews.com

ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ നീക്കവുമായി കാനഡ

ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കനേഡിയൻ സർക്കാർ. ഇന്ത്യയിൽ തടവിലുള്ള ലോറെൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ളതാണ് ബിഷ്‌ണോയ് ഗാങ്ങ്. സുരക്ഷാ-ഇൻ്റലിജൻസ് ഏജൻസികളുടെ തെളിവുകളും ശുപാർശകളും അടിസ്ഥാനമാക്കിയാണ് തീരുമാനം കൈക്കൊള്ളുക എന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസങ്കരിയുടെ ഓഫീസ് വ്യക്തമാക്കി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രീമിയർ, ഫെഡറൽ കൺസർവേറ്റീവ്, എൻഡിപി പാർട്ടികൾ, സിഖ് സംഘടനകൾ തുടങ്ങിയവ ബിഷ്ണോയ് സംഘത്തിനെതിരെ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഷ്ണോയ് സംഘത്തെ കാനഡ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത അഹമ്മദാബാദ് മിറർ എന്ന ഇന്ത്യൻ വെബ് സൈറ്റാണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌ . പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ദേശീയ സുരക്ഷാ, ഇൻ്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അഹമ്മദാബാദ് മിറർ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. കാനഡയിൽ നടന്നിട്ടുള്ള ചില കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് RCMP നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിഷ്‌ണോയ് സംഘം ഇന്ത്യാ സർക്കാരിന് വേണ്ടി കാനഡയിൽ രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ ബ്രിജിറ്റ് ഗോവിൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചാൽ അംഗങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും കാനഡയിൽ പ്രവേശനം തടയാനും സർക്കാരിന് സാധിക്കും.

You might also like

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

Top Picks for You
Top Picks for You