newsroom@amcainnews.com

കാനഡ-മെക്സിക്കോ താരിഫുകൾ മാർച്ച് നാലിന് തന്നെ: ട്രംപ്

വാഷിംഗ്ടൺ : കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കുള്ള 25% താരിഫുകൾ മാർച്ച് 4 മുതൽ തന്നെ എന്ന തീരുമാനത്തിൽ ഉറച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ്സിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഫെന്‍റനൈൽ പ്രതിസന്ധിയെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കകൾക്കിടയിലാണ് ട്രംപിന്‍റെ തീരുമാനം. അതേസമയം, ഇരുരാജ്യങ്ങൾക്കുമുള്ള താരിഫുകൾ ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള 10% തീരുവ ഇരട്ടിയാക്കാനും പദ്ധതിയുണ്ടെന്ന് ട്രംപ് അറിയിച്ചു.

കാനഡ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികൾ പ്രഖ്യാപിച്ചതോടെ എല്ലാ കനേഡിയൻ ഇറക്കുമതികൾക്കുമുള്ള 25% താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരി രണ്ടിൽ നിന്നും മാർച്ച് 4 വരെ നീട്ടിയിരുന്നു.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

Top Picks for You
Top Picks for You