newsroom@amcainnews.com

വിലകുറഞ്ഞ ഫ്രോസണ്‍ പച്ചക്കറി ഇറക്കുമതി; അന്വേഷണം ആരംഭിച്ച് കാനഡ

വിദേശ രാജ്യങ്ങളില്‍ നിന്നും ഫ്രോസണ്‍ പച്ചക്കറിക ഇറക്കുമതിയില്‍ കാനഡ ട്രേഡ് അന്വേഷണം പ്രഖ്യാപിച്ചു. കാനഡയിലെ പച്ചക്കറി ഉല്‍പ്പാദകരുടെയും പ്രോസസ്സര്‍മാരുടെയും സംഘടനയായ ‘കനേഡിയന്‍ അസോസിയേഷന്‍ ഓഫ് വെജിറ്റബിള്‍ ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസ്സേഴ്‌സ്’ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഫെഡറല്‍ സർക്കാർ നീക്കം.

കുറഞ്ഞ വിലയിലുള്ള വിദേശ പച്ചക്കറികള്‍ കനേഡിയന്‍ വിപണിയിലേക്ക് വന്‍തോതില്‍ എത്തുന്നതായും ഇത് പ്രാദേശിക കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും സംഘടന പരാതിപ്പെട്ടിരുന്നു. കടല, വാക്‌സ് ബീന്‍സ്, ചോളം, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിയെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക.

ട്രേഡ് ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ 2026 ജൂണ്‍ 15-ന് ഇതില്‍ ഔദ്യോഗികമായി വാദം കേള്‍ക്കും. വിദേശത്തുനിന്നുള്ള ഈ അമിത ഇറക്കുമതി കനേഡിയന്‍ കര്‍ഷകര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് 180 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് നല്‍കണം. കൂടാതെ, ഇറക്കുമതി നിയന്ത്രിക്കുന്നത് രാജ്യത്തെ ഭക്ഷണത്തിന്റെ വിലയെയും ഭക്ഷ്യ സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്നും ട്രൈബ്യൂണല്‍ പരിശോധിക്കും.

You might also like

മുൻ മാനിറ്റോബ മന്ത്രിയും സിറ്റി കൗൺസിലറുമായ സ്കോട്ട് ഫീൽഡിംഗിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ജെഫ്രി എപ്‌സ്റ്റീൻ ജയിലിൽ മരിച്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി പുതിയ വെളിപ്പെടുത്തൽ

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You