newsroom@amcainnews.com

പുതിയ ‘TR to PR’ പ്രോഗ്രാം ആരംഭിച്ച് കാനഡ

കാനഡയിലെ താൽക്കാലിക താമസക്കാർക്ക് (Temporary Residents) സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന പുതിയ TR to PR പാത ഔദ്യോഗികമായി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 33,000 വിദേശ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗെ ദിയാബ് പ്രഖ്യാപിച്ചു. കാനഡയിൽ നിലവിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം നൽകുന്നതിനുള്ള നടപടിയാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഡിമാൻഡ് കൂടുതലുള്ള തൊഴിൽ മേഖലകളിൽ ഉള്ളവർക്കുമാണ് മുൻഗണന ലഭിക്കുക.

പദ്ധതി നിലവിൽ വന്നുവെങ്കിലും അപേക്ഷിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങളോ രീതികളോ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സ്റ്റഡി പെർമിറ്റുകളിലും വർക്ക് പെർമിറ്റുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള താൽക്കാലിക താമസക്കാരെ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിലൂടെയും കാലാവധി കഴിഞ്ഞവരെ തിരികെ അയക്കുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കാനാണ് കാനഡ ശ്രമിക്കുന്നത്.

You might also like

അധ്യാപകരുടെ സമരമുറകൾ തടയാൻ നിയമനിർമ്മാണം; ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ കോടതിയിലേക്ക്, നിർണ്ണായക വാദം മാർച്ച് 23-ന്

കാനഡ പിആർ എളുപ്പമാക്കാം; നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

‘കനേഡിയൻ നൈസ്’ വെറുമൊരു വാക്കല്ല! കാനഡക്കാർക്കിടയിൽ ഐക്യവും വിശ്വാസവും; സഹപൗരന്മാരെ ‘മോശക്കാരായി’ കാണുന്ന ഏക രാജ്യം അമേരിക്ക

ടൊറൻ്റോയിൽ പുതിയ എംപോക്സ് വകഭേദം: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ഒട്ടാവയിൽ കനത്ത മഴയും ഇടിമിന്നലും; മഞ്ഞുരുകുന്നതിനൊപ്പം പ്രളയഭീഷണിയും, ജാഗ്രതാ നിർദ്ദേശം

കാനഡയുടെ ഭാവി കുടിയേറ്റക്കാരിൽ! ജനനനിരക്ക് കുറയുന്നു, മരണനിരക്ക് കൂടുന്നു… പുതിയ പഠന റിപ്പോർട്ട്

Top Picks for You
Top Picks for You