newsroom@amcainnews.com

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

രാജ്യം നേരിടുന്ന ഭീതിതമായ കാട്ടുതീയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്ക് അവ സൗജന്യമായി മാറ്റി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും സ്ഥിര താമസ കാർഡുകൾ, പൗരത്വ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ എന്നിവയും മറ്റ് യാത്രാ രേഖകളും കാട്ടുതീ കാരണം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ മാറ്റി നൽകും. നവംബർ 30 വരെയായിരിക്കും പദ്ധതി. കൂടാതെ ഏപ്രിൽ 1-നോ അതിനുശേഷമോ പ്രധാന ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നിർമ്മിക്കുന്നതിന് ഇതിനകം പണം നൽകിയിട്ടുണ്ടെങ്കിൽ, റീഫണ്ട് ലഭിക്കും. കൂടാതെ കാട്ടുതീയെ നേരിടാൻ കാനഡയിലേക്ക് വരുന്ന വിദേശ അടിയന്തര സേവന ഉദ്യോഗസ്ഥർക്കുള്ള അപേക്ഷാ ഫീസും ബയോമെട്രിക് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

കാട്ടുതീ ബാധിച്ച താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ ഇമിഗ്രേഷൻ രേഖകൾ സൗജന്യമായി പുതുക്കുന്നതിനും അവരുടെ ജോലി അല്ലെങ്കിൽ പഠന പെർമിറ്റ് പുനഃസ്ഥാപിക്കുന്നതിനും അർഹതയുണ്ടണെന്നും ഐആർസിസി അറിയിച്ചു. എന്നാൽ, ഓപ്പൺ വർക്ക് പെർമിറ്റിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്ക് ഈ നടപടികൾ ബാധകമല്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

ചെക്ക് വാഹന ബ്രാൻഡായ സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട്; കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 1985 ജൂലൈ ഒന്നിന്

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

മലയാളി വേരുകളുള്ള അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്;

കാനഡയിൽ ആദായനികുതി ഇളവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; പ്രയോജനം ലഭിക്കുക 22 മില്യൺ കനേഡിയൻ പൗരന്മാർക്ക്

Top Picks for You
Top Picks for You