newsroom@amcainnews.com

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഗാസയിലെ പലസ്തീനികൾക്ക് സഹായമെത്തിക്കാൻ 10,000 കിലോഗ്രാം സാധനങ്ങൾ ആകാശമാർഗം താഴെയിട്ട് കനേഡിയൻ വിമാനങ്ങൾ. കനേഡിയൻ സേനയുടെ CC-130J ഹെർക്കുലീസ് വിമാനമാണ് ദൗത്യം നിർവഹിച്ചതെന്ന്‌ വിദേശകാര്യ മന്ത്രി അനിത ആനന്ദും പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹമാസ് ആവശ്യവസ്തുക്കൾ വിറ്റ് പണം കണ്ടെത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ മാർച്ച് മാസം മുതൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇസ്രയേൽ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.

അതേസമയം, ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി മുന്നറിയിപ്പ് നൽകി. ഗാസയിലെ ദുരന്തം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും, സമാധാനം പുനഃസ്ഥാപിക്കാൻ കാനഡ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ശ്രമിക്കുമെന്നും കാർണി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗാസയിലേക്കുള്ള സഹായങ്ങൾ തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇത് ഉടൻ അവസാനിപ്പിക്കണമെന്നും കാനഡ ആവശ്യപ്പെട്ടു. അതേസമയം, പലസ്തീൻ അതോറിറ്റിയിൽ പരിഷ്കാരങ്ങൾ വരുത്തുകയും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്ന വ്യവസ്ഥയിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

You might also like

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You