കാൽഗറി: സൗത്ത്ഈസ്റ്റ് കാൽഗറിയിൽ യുവതിയെ ആക്രമിച്ച അമേരിക്കൻ പിറ്റ്ബുൾ ടെറിയർ ഇനത്തിൽപ്പെട്ട നായയെ കൊല്ലാൻ ഉത്തരവിട്ടു. ചൊവ്വാഴ്ച 90 അവന്യു എസ്ഇയ്ക്ക് സമീപമുള്ള ഫെയർമൗണ്ട് ഡ്രൈവ് എസ്ഇയിൽ രാവിലെ 8.30 നാണ് സംഭവമുണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വിവരമറിഞ്ഞ് ജീവനക്കാരെത്തിയപ്പോൾ തലയിലും മുഖത്തും കടിയേറ്റ് രക്തം വാർന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവതി നായയുടെ ഉടമസ്ഥന്റെ സുഹൃത്താണെന്ന് സിറ്റി അധികൃതർ പറഞ്ഞു. ആക്രമണകാരിയായ വളർത്തുനായയെ കൊല്ലാൻ പിന്നീട് ഉത്തരവിടുകയായിരുന്നു. നായയെ കൊല്ലാൻ ഉടമ സമ്മതിക്കുകയും സ്വമേധയാ സിറ്റി അധികൃതർക്ക് കൈമാറുകയും ചെയ്തു.







