newsroom@amcainnews.com

എ.ഐ. ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു; കാൽഗറിയിൽ കൗമാരക്കാരൻ അറസ്റ്റിൽ

എ.ഐ. ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച കൗമാരക്കാരൻ അറസ്റ്റിൽ. വിവിധ ഹൈസ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങളാണ് ഇയാൾ നിർമ്മിച്ചത്. ഒക്ടോബറിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആൽബർട്ടയിലെ ഇൻ്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തിയത്. തുടർന്ന് നവംബർ 13-ന് പോലീസ് കൽഗറിയിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തുകയും രണ്ട് മൊബൈൽ ഫോണുകൾ, ഒരു ടാബ്‌ലെറ്റ്, ഒരു ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

ഇരകളുടെയോ 17 വയസ്സുള്ള പ്രതിയുടെ പേരോ സ്കൂളുകളുടെ പേരോ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ ലൈംഗിക ദുരുപയോഗപരമായ ഉള്ളടക്കം നിർമ്മിക്കൽ, കൈവശം വയ്ക്കൽ, പങ്കുവയ്ക്കൽ എന്നിവ കൂടാതെ ക്രിമിനൽ ഉപദ്രവം എന്നീ കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിട്ടുള്ളത്. AI ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പങ്കുവയ്ക്കുന്നതും ഗുരുതരമായ ഭീഷണിപ്പെടുത്തലും നിയമപരമായി വലിയ കുറ്റകത്യങ്ങളാണ്. അതിനാൽ പോലീസ് ഇത്തരം കേസുകളിൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റാഫ് സർജൻ്റ് മാർക്ക് ഓഗർ പറഞ്ഞു.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

Top Picks for You
Top Picks for You