കാനഡയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാൽഗറിയിലെന്ന് റിപ്പോർട്ട്. ഈ സമ്മർ സീസണിൽ കനത്ത മഴയാണ് കാൽഗറിയിൽ പെയ്തത്. കാൽഗറിയിൽ ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജൂലൈ മാസത്തിലാണ്. ചരിത്രപരമായി നോക്കുമ്പോൾ ജൂലൈയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും മഴയുള്ള മൂന്നാമത്തെ ജൂലൈയായി ഇത് മാറി.
1927ൽ 254.4 മില്ലിമീറ്ററും 2016ൽ 206.1 മില്ലിമാറ്ററുമാണ് രേഖപ്പെടുത്തിയതെന്ന് എൺവയോൺമെന്റ് കാനഡയിലെ ക്ലൈമെൻഹാഗ പറഞ്ഞു. ഈ വർഷം ജൂലൈ 1 മുതൽ ഓഗസ്റ്റ് 12 വരെ 210.7 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആറ് ആഴ്ച കാലയളവിൽ കാനഡയിലെ ഏറ്റവും മഴ പെയ്ത നഗരമായി കാൽഗറി മാറി.







