newsroom@amcainnews.com

ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പോലീസ്

കാൽഗറി: ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പോലീസ്. ഒപ്പം ഒരു ദുരന്തത്തിൻ്റെ അനുസ്മരണവും ഒരുക്കും. കമ്മ്യൂണിറ്റി സേഫ്റ്റിക്കായുള്ള ഹെലികോപ്റ്റർ എയർ വാച്ചിൻ്റെയും (HAWCS), എയർ സപ്പോർട്ട് യൂണിറ്റിൻ്റെയും വാർഷികമാണ് കാൽഗറി പൊലീസ് ആഘോഷിക്കുന്നത്. 1993 ഒക്ടോബറിൽ കോൺസ്റ്റബിൾ റിക്ക് സോണൻബെർഗ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹോക്സ് സ്ഥാപിക്കപ്പെട്ടത്. മോഷ്ടിച്ച വാഹനവുമായി കടന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനം ഇടിച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 27 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തുടർന്ന് അദ്ദേഹത്തിൻ്റെ സഹോദരി റിക് സോണൻബെർഗ് മെമ്മോറിയൽ സൊസൈറ്റിക്ക് രൂപം നൽകി.

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണയോടെ, സിപിഎസിൻ്റെ ആദ്യത്തെ പട്രോളിംഗ് ഹെലികോപ്റ്ററിന് ധനസഹായമായി 1.5 മില്യൻ ഡോളർ ഈ സൊസൈറ്റി സമാഹരിച്ചു. 1995 ജൂലൈ 18-നാണ് ഹോക് ആദ്യമായി പറന്നുയർന്നത്. ഇതോടെ കാനഡയിൽ ഒരു വ്യോമ നിരീക്ഷണ സംവിധാനമുള്ള ആദ്യത്തെ മുനിസിപ്പൽ പോലീസ് ഏജൻസിയായി കാൽഗറി മാറി. സിപിഎസ് പറയുന്നതനുസരിച്ച്, 2019 മുതൽ 30685 തവണ ഈ ഹെലിക്കോപ്റ്റർ സേവനത്തിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 4991 പേരെ പിടികൂടാനും സഹായിച്ചിട്ടുണ്ട്.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

Top Picks for You
Top Picks for You